Saturday, February 2, 2013

അറുപത്തഞ്ചാമത്തെ പിറന്നാള്‍.

ഇംഗ്ലീഷ് മാസത്തിലെ ഡേറ്റ് പ്രകാരം 02-02-1948 ഇന്ന് എന്റെ അറുപത്തഞ്ചാമത്തെ പിറന്നാള്‍. - - 

നാള്  നാളെ ചോതി  നക്ഷത്രം ആണ്  പിറന്നാള്‍. 

ഇന്ന് വൈകിട്ട് ഞാന്‍ എന്നും പോകുന്ന അച്ചന്‍ തേവര്‍ അമ്പലത്തില്‍ ദീപാരാധനക്ക് പോകുമ്പോള്‍ ഇരുപത് ലഡ്ഡു വാങ്ങി  കൊണ്ട് പോയി  അവിടെ വന്ന ഭക്ത  ജനങ്ങള്‍ക്ക് കൊടുത്തു.  സരസ്വതി ചേച്ചി, മോളി ചേച്ചി, പ്രേമ ചേച്ചി, വത്സല ആന്റി  തുടങ്ങി അമ്പലത്തില്‍  എന്നും വരുന്നവരും, പുതിയതായി വന്നവര്‍ക്കും  അത് നല്‍കി. 

ഇന്ന്  മുപ്പെട്ട് ശനി  ആയതിനാല്‍ ഹനുമാന്‍ സ്വാമിക്ക് വട മാലയും ഉണ്ടായിരുന്നു. 


ദീപരധനക്ക് മുന്‍പും ശേഷവും ഒരാള്‍  അവിടെ  ഇരുന്നു  ഭജന പാടുന്നുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കാറുണ്ട്. അരണ്ട വെളിച്ചത്തില്‍  ആണെങ്കിലും ഇന്നാണ് വീഡിയോ പിടിക്കാന്‍ എനിക്ക് സാധിച്ചത്. 
അദ്ദേഹമാണ് ശ്രീ.  ബിജു. എന്റെ മകനേക്കാളും പ്രായം കുറവാണു ബുജുവിനു.  ബിജുവിന്റെ ഒരു കീര്‍ത്തനം ഇവിടെ കാണാം.

1 comment:

temples of kerala said...

ദീപരധനക്ക് മുന്‍പും ശേഷവും ഒരാള്‍ അവിടെ ഇരുന്നു ഭജന പാടുന്നുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കാറുണ്ട്.

അരണ്ട വെളിച്ചത്തില്‍ ആണെങ്കിലും ഇന്നാണ് വീഡിയോ പിടിക്കാന്‍ എനിക്ക് സാധിച്ചത്.

അദ്ദേഹമാണ് ശ്രീ. ബിജു. എന്റെ മകനേക്കാളും പ്രായം കുറവാണു ബുജുവിനു. ബിജുവിന്റെ ഒരു കീര്‍ത്തനം ഇവിടെ കാണാം.